തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സംസ്ഥാന പോലീസ് മേധാവി ഷെ​യ്ഖ് ദ​ർ​വേ​സ് സാ​ഹി​ബ്. കൃ​ത്യ​മാ​യ ക​രാ​റോ​ടെ​യാ​ണ് ഭൂ​മി വി​ൽ‌​പ​ന​യി​ൽ ഏ​ർ​പ്പെ​ട്ട​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ബാ​ധ്യ​ത​യു​ടെ കാ​ര്യം നേ​ര​ത്തേ ച​ര്‍​ച്ച ചെ​യ്തി​ട്ടാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്. ഭൂ​മി​യു​ടെ മേ​ല്‍ വാ​യ്പ​യു​ണ്ടെ​ന്നും മു​ഴു​വ​ന്‍ പ​ണ​വും ത​ന്ന​തി​ന് ശേ​ഷം വാ​യ്പ അ​ട​ച്ചു​തീ​ര്‍​ത്ത് പ്ര​മാ​ണം ന​ല്‍​കാ​മെ​ന്നുമാ
യി​രു​ന്നു ധാ​ര​ണ.

അ​ഡ്വാ​ൻ​സ് പ​ണം ത​ന്ന ശേ​ഷം ക​രാ​റു​കാ​ര​ൻ ഭൂ​മി​യി​ൽ മ​തി​ൽ കെ​ട്ടി. മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ണം ന​ൽ​കാ​തെ വ​ന്ന​തോ​ടെ അ​ഡ്വാ​ൻ​സ് തി​രി​കെ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി ഇ​ട​പാ​ടി​ൽ നി​ന്ന് ഒ​രു പി​ൻ​വാ​ങ്ങ​ലും ന​ട​ത്തി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​ത് ത​നി​ക്കാ​ണ്. നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

ഷെ​യ്ക്ക് ദ​ര്‍​വേ​സ് സാ​ഹി​ബി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഭൂ​മി തി​രു​വ​ന​ന്ത​പു​രം സ​ബ്കോ​ട​തി ജ​പ്തി ചെ​യ്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. ഭൂ​മി​യു​ടെ വാ​യ്പാ ബാ​ധ്യ​ത മ​റ​ച്ചു​വ​ച്ച് വി​ല്‍​പ​ന​യ്ക്കാ​യി അ​ഡ്വാ​ന്‍​സ് വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.