തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ നാ​ല് വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​നി മു​ത​ൽ സാ​ധാ​ര​ണ പോ​ലെ മൂ​ന്നാം വ​ർ​ഷം കോ​ഴ്സ് അ​വ​സാ​നി​പ്പി​ച്ച് ബി​രു​ദം നേ​ടാം. അ​ല്ലെ​ങ്കി​ൽ നാ​ലാം വ​ർ​ഷ​വും കോ​ഴ്സ് തു​ട​ർ​ന്ന് ഓ​ണേ​ഴ്സ് ബി​രു​ദം നേ​ടാം.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​റ്റം. ഗ​വേ​ഷ​ണ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക്, ഓ​ണേ​ഴ്സ് വി​ത്ത് റി​സേ​ർ​ച്ച് ബി​രു​ദ​ധാ​രി​ക​ളാ​കാം. ഇ​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ളു​ടെ കോ​മ്പി​നേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത് സ്വ​യം കോ​ഴ്സ് രൂ​പ​ക​ല്പ​ന ചെ​യ്യാ​നാ​കു​ന്ന ത​ര​ത്തി​ലാ​ണ് ക​രി​ക്കു​ലം.

ഇ​ന്ന് ഉ​ച്ച​ക്ക് 12 ന് ​തി​രു​വ​ന​ന്ത​പു​രം വ​നി​താ കോ​ള​ജി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.