മന്ത്രിയുടെ നിർദേശപ്രകാരമല്ല ബോർഡ് സ്ഥാപിച്ചത്; മാറ്റാൻ പറഞ്ഞിരുന്നു: ഡിവൈഎസ്പി
Sunday, June 30, 2024 4:21 PM IST
കൊച്ചി: ആലുവയിൽ കടയുടെ മുൻപിൽ സ്ഥാപിച്ച ബോർഡ് നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി. കടയുടമ നീക്കം ചെയ്തത് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം സ്ഥാപിച്ച ബോർഡുകൾ അല്ലെന്നും പോലീസ് നിർദേശപ്രകാരമാണ് അവ മാറ്റിയതെന്നും ഡിവൈഎസ്പി വിശദീകരിച്ചു.
പാർക്കിംഗുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ പരാതിയിൽ ബോർഡ് മാറ്റാൻ പറഞ്ഞിരുന്നു.
ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്. വിഷയത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.