രാമപുരത്ത് ടാങ്കറില്‍നിന്ന് ആസിഡ് ചോര്‍ച്ച; 10 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
Saturday, June 29, 2024 1:35 PM IST
കണ്ണൂർ∙ രാമപുരത്ത് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കറില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടർന്ന് 10 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം.
സമീപത്തുള്ള നഴ്സിംഗ് കോളജിലെ വിദ്യാർഥികൾക്കാണ് ശ്വാസതടസം അടക്കം അനുഭവപ്പെട്ടത്. ഇവരിൽ രണ്ട് പേരെ കണ്ണൂർ മെഡിക്കൽ കോളജിലും മറ്റുള്ളവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ ആസിഡ് ചോർന്നത്. ഇതോടെ ലോറി ഇവിടെ നിർത്തിയിടുകയായിരുന്നു. ഇന്ന് രാവിലെ മറ്റൊരു ടാങ്കർ എത്തിച്ച് ആസിഡ് ഇതിലേക്ക് മാറ്റുന്നതിനിടെയാണ് വീണ്ടും ചോർച്ച ഉണ്ടായത്.