കരുവന്നൂര്‍ കള്ളപ്പണക്കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി പ്രതിചേര്‍ക്കും
Saturday, June 29, 2024 10:30 AM IST
തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ഇഡി പ്രതിചേര്‍ക്കും. അടുത്ത ഘട്ട കുറ്റപത്രത്തിലാണ് വര്‍ഗീസിന്റെ പേര് ഇഡി ഉള്‍പ്പെടുത്തുക.
കള്ളപ്പണം ഉപയോഗിച്ചാണ് പൊറത്തുശേരിയില്‍ പാര്‍ട്ടിക്കായി സ്ഥലം വാങ്ങിയതെന്നാണ് ഇഡി കണ്ടത്തല്‍. കേസില്‍ ഈ സ്ഥലം അടക്കം 29 കോടിയുടെ സ്വത്ത് വകകള്‍ ഇഡി വെള്ളിയാഴ്ച കണ്ടുകെട്ടിയിരുന്നു.
പൊറത്തുശേരിയിലേതടക്കമുള്ള ഭൂമി വാങ്ങിയിരിക്കുന്നത് വര്‍ഗീസിന്റെ പേരിലാണ്. ഇതിന് തുടര്‍ച്ചയായാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ വര്‍ഗീസിനെ കേസില്‍ പ്രതി ചേര്‍ക്കുന്നത്. കരുവന്നൂര്‍ കേസില്‍ എം.എം.വര്‍ഗീസിനെ നേരത്തേ പലതവണ ഇഡി കൊച്ചിയിലെ ഓഫീസില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.