തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ഇ​ഡി​യു​ടെ നി​ര്‍​ണാ​യ​ക ന​ട​പ​ടി. സി​പി​എ​മ്മി​ന്‍റെ സ്ഥ​ല​മ​ട​ക്കം 29 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ കൂ​ടി ക​ണ്ടു​കെ​ട്ടി.

സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സി​ന്‍റെ പേ​രി​ലു​ള​ള പൊ​റ​ത്തു​ശേ​രി പാ​ർ​ട്ടി ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ സ്ഥ​ല​വും സി​പി​എ​മ്മി​ന്‍റെ 60 ല​ക്ഷം രൂ​പ​യു​ടെ എ​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​മാ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്.

സി​പി​എ​മ്മി​നെ​ക്കൂ​ടി പ്ര​തി ചേ​ർ​ത്താ​ണ് ഇ​ഡി അ​ന്വേ​ഷ​ണ സം​ഘം സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി​യ​ത്.