കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടര്‍ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
Friday, June 28, 2024 3:13 PM IST
മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന് മരിച്ചു. അരീക്കോട് സ്വദേശി അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ എടവണ്ണ പാലപ്പറ്റയിലാണ് അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ഇതുവഴി വന്ന മേലാറ്റൂര്‍ പോലീസ് ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.