പോക്സോ കേസ്: യെദിയൂരപ്പയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
Thursday, June 27, 2024 6:56 PM IST
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായി ബി.എസ്. യെദിയൂരപ്പയ്ക്കെതിരായ പോക്സോ കേസിൽ സംസ്ഥാന പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചു. യെദിയൂരപ്പയ്ക്കു പുറമേ മറ്റ് മൂന്ന് പേരെ കൂടി പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം പോക്സോ കേസിനെതിരെ യെദിയൂരപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ യെദിയൂപ്പയെ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചെങ്കിലും അറസ്റ്റു തടഞ്ഞിരുന്നു.
ഫെബ്രുവരി രണ്ടിന് വീട്ടിൽ അമ്മയോടൊപ്പം എത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യെദിയൂരപ്പയ്ക്ക് എതിരേയുള്ള പരാതി. പെൺകുട്ടിയുടെ അമ്മയാണു പോലീസിൽ പരാതി നൽകിയത്. പരാതിക്കാരിയായ 54കാരി അർബുദത്തിനു ചികിത്സയിലിരിക്കേ മരിച്ചിരുന്നു.