നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച: ബിഹാറില്‍ രണ്ടു പേര് അറസ്റ്റില്‍
Thursday, June 27, 2024 5:22 PM IST
പാറ്റ്ന: നീറ്റ്-യുജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറില്‍നിന്ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവർ പാറ്റ്നയിൽനിന്നുമാണ് അറസ്റ്റിലായത്.
ഇരുവരെയും സിബിഐ ചോദ്യംചെയ്യാന്‍ ഇന്ന് വിളിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ മനീഷ് കുമാറാണ് വിദ്യാര്‍ഥികളെ കാറില്‍ ഒരു ഒഴിഞ്ഞ സ്കൂള്‍ കെട്ടിടത്തിലെത്തിച്ച് ചോര്‍ത്തിയ ചോദ്യപേപ്പറുകള്‍ നല്‍കിയത് എന്നാണ് വിവരം. അറസ്റ്റിലായ അഷുതോഷിന്റെ വീട്ടിലാണ് വിദ്യാര്‍ഥികളെ താമസിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.