ന്യു​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍ എം​പി ലോ​ക്‌​സ​ഭ​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. വി​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ കേ​ര​ള​ത്തി​ലെ മ​റ്റ് എം​പി​മാ​രോ​ടൊ​പ്പം ആ​ദ്യ​ദി​വ​സം പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ബു​ധ​നാ​ഴ്ച സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പും അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും പാ​ര്‍​ല​മെ​ന്‍റി​ല്‍ കൃത്യസ​മ​യ​ത്ത് എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ന്ന​ത്.

ഭ​ര​ണ​ഘ​ട​ന കൈ​യി​ലേ​ന്തി ഇം​ഗ്ലീ​ഷി​ലാ​ണ് അ​ദ്ദേ​ഹം പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​യ​ത്. തി​രു​വ​ന​ന്ത​പു​രം​ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും 16,077 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം 18-ാം ലോ​ക്‌​സ​ഭയി​ലെ​ത്തു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ത​രൂ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന​ത്.