കോ​ട്ട​യം: ക​ന​ത്ത മ​ഴ​യി​ൽ റോ​ഡ് അ​രി​കി​ൽ നി​ന്ന മ​രം ക​ട​പു​ഴ​കി ആ​റ്റി​ലേ​ക്ക്‌ പ​തി​ച്ചു. കു​മ​ര​കം റോ​ഡി​ൽ താ​ഴ​ത്ത​ങ്ങാ​ടി ഭാ​ഗ​ത്ത് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്തു നി​ന്ന മാ​വാ​ണ് ആ​റ്റി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണ​ത്.

വ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം -കു​മ​ര​കം റോ​ഡി​ൽ വി​ള്ള​ൽ വീ​ണ് ആ​റ്റി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണു. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഭാ​ഗീ​ക​മാ​യി നി​രോ​ധി​ച്ചു.