അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല സിപിഎം: ടി.പി.രാമകൃഷ്ണൻ
Friday, September 27, 2024 9:42 PM IST
കണ്ണൂർ: പി.വി.അൻവറിനെ രൂക്ഷമായി വിമർശിച്ച് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല സിപിഎം.
അൻവറിനെ ഉപയോഗിച്ച് പാർട്ടിയെ തകർക്കാമെന്നാണ് യുഡിഎഫും ബിജെപിയും ഉദ്ദേശിക്കുന്നതെങ്കിൽ നടക്കില്ല. കൂത്തുപറമ്പിൽ പാട്യം ഗോപാലൻ ദിനാചരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കെതിരായി നീക്കം ഉണ്ടാകുമ്പോൾ പ്രവർത്തകർ പാർട്ടിയുടെ സംരക്ഷണത്തിനായി അണിനിരന്ന ചരിത്രമാണുള്ളത്.
ആ ചരിത്രം ആവർത്തിക്കുക തന്നെയാണ് ചെയ്യുന്നത്. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.