തിരുവല്ലയിൽ ബാറിന് സമീപം കൂട്ടയടി; ആറു പേർക്കെതിരെ കേസ്
Wednesday, June 26, 2024 2:42 PM IST
പത്തനംതിട്ട: തിരുവല്ലയിൽ ബാറിന് സമീപത്ത് കൂട്ടയടി. വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ ബാർ പരിസരത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ ബാർ ജീവനക്കാർ ഉൾപ്പടെ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകിട്ടാണ് കൂട്ടത്തല്ല് അരങ്ങേറിയത്. കൈമുട്ട് മറ്റൊരാളുടെ ദേഹത്ത് തട്ടിയെന്ന കാരണത്താലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിന്നീട് ബാർ ജീവനക്കാരും ഇടപെടുകയായിരുന്നു. താക്കോൽ കൂട്ടംകൊണ്ട് ഇടിയേറ്റ് ഒരാൾക്ക് മുഖത്ത് പരിക്കുണ്ട്. ഇയാൾ നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.