ക​ണ്ണൂ​ർ: കാ​റി​ലെ​ത്തി​യ സം​ഘം സ്കൂ​ട്ട​ർ ഇ​ടി​ച്ചി​ട്ട് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് പ​രാ​തി. ക​ണ്ണൂ​ർ മു​ണ്ടേ​രി കൈ​പ്പ​ക്ക മൊ​ട്ട​യി​ൽ രാ​വി​ലെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ മു​ണ്ടേ​രി സ്വ​ദേ​ശി സു​റൂ​റി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സു​റൂ​റി​നെ പി​ന്നാ​ലെ കാ​റി​ലെ​ത്തി​യ സം​ഘം ഇ​ടി​ച്ചി​ട്ട ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ക്ക​ച്ച​വ​ട​വും സ്ഥ​ല​ക്ക​ച്ച​വ​ട​വും ന​ട​ത്തു​ന്ന​യാ​ളാ​ണ് സു​റൂ​ർ.

വാ​ഹ​ന​ക്ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ട് ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സം​ശ​യം. ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.