ബംഗാളിലെ തിരിച്ചടി; ജനസമ്പർക്ക പരിപാടിയുമായി ഡിവൈഎഫ്ഐ
Sunday, June 23, 2024 7:08 AM IST
കോൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ജനസമ്പർക്ക പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഡിവൈഎഫ്ഐ. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജനസമ്പർക്ക പരിപാടികൾ നടത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം പറഞ്ഞു.
വോട്ടിംഗ് മെഷീനിൽ പാർട്ടി സ്ഥാനാർഥികൾക്ക് വോട്ട് നൽകുന്നതിൽ നിന്ന് തടയുന്ന എന്തോ ഒന്ന് ജനങ്ങൾക്കിടയിൽ ഉണ്ട്. അത് ജനങ്ങളിൽ നിന്ന് തന്നെ അറിയണം.
വലിയ റാലികളും ആൾക്കൂട്ടങ്ങളും സൃഷ്ട്ടിക്കാൻ ഈയിടെ പാർട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ അത് വോട്ടായി മാറുന്നില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.