ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി
Wednesday, June 19, 2024 6:34 AM IST
മുംബൈ: ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി മുംബൈയിൽ ലാൻഡ് ചെയ്തു.
ഡൽഹിയിലെ വിമാനക്കമ്പനിയുടെ കോൾ സെന്ററിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. രാത്രി 10.30ഓടെ വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി.
ചെന്നൈയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ 6ഇ 5149 വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായി. മുംബൈയിൽ ലാൻഡ് ചെയ്തപ്പോൾ, ക്രൂ പ്രോട്ടോക്കോൾ പാലിക്കുകയും വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറങ്ങിയതായി ഇൻഡിഗോ അറിയിച്ചു. സംശയാസ്പദമായി യാതൊന്നും വിമാനത്തിൽ നിന്നും കണ്ടെത്തിയില്ല.