മകളുടെ വിവാഹം; പി.ആര്.അരവിന്ദാക്ഷന് ഇടക്കാല ജാമ്യം
Tuesday, June 18, 2024 2:51 PM IST
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസിലെ പ്രധാന പ്രതിയും സിപിഎം നേതാവുമായ പി.ആര്.അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് 10 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരമുണ്ടെന്നാണ് അരവിന്ദ് കെജരിവാള്‍ കേസിലെ സുപ്രിംകോടതി വിധി. ഈ സാഹചര്യത്തില്‍ ഹൈക്കോടതിക്ക് ഇടക്കാല ജാമ്യം പരിഗണിക്കാന്‍ അധികാരമുണ്ടെന്നായിരുന്നു അരവിന്ദാക്ഷന്റെ അഭിഭാഷകന്റെ വാദം.
ഈ വാദം അംഗീകരിച്ച കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. വിവാഹത്തിനായി ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് ഇഡിയും കോടതിയെ അറിയിച്ചിരുന്നു.