ബാലരാമപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ
Monday, June 17, 2024 9:07 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ വീട്ടില്‍നിന്നിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. ബാലരാമപുരം വഴിമുക്ക് പച്ചിക്കൊട് സ്വദേശി കുമാറാണ് പിടിയിലായത്.
കല്ലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടിൽ നിന്ന് വിളിച്ചിറക്കി ബിജുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
ബിജുവും കുമാറും സുഹൃത്തുക്കളായിരുന്നു. ഇന്നലെ രാവിലെ ഇരുവരും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു.
ഇതിന് ശേഷം ഇരുവരും പിരിഞ്ഞെങ്കിലും പിന്നീട് ബിജുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി സമീപമുള്ള കനാലിനടുത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബിജുവിന്റെ ഭാര്യയും മരുമകനും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.