തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നി​റ​ക്കി വെ​ട്ടി​ക്കൊ​ന്നു
തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നി​റ​ക്കി വെ​ട്ടി​ക്കൊ​ന്നു
Sunday, June 16, 2024 10:06 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് യു​വാ​വി​നെ വീ​ട്ടി​ല്‍​നി​ന്നി​റ​ക്കി വെ​ട്ടി​ക്കൊ​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ല്ലു​വി​ള സ്വ​ദേ​ശി ബി​ജു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും കു​മാ​ര്‍ എ​ന്ന​യാ​ളാ​ണു കൊ​ല ന​ട​ത്തി​യെ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. വെ​ട്ടേ​റ്റ ബി​ജു​വി​നെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബി​ജു ച​ക്ക​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​ണ്. ഇ​രു​വ​രും സ്ഥി​ര​മാ​യി ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യം ക​ഴി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച ഇ​വ​രു​ടെ കൂ​ടെ മ​ദ്യ​പി​ക്കാ​ന്‍ മ​റ്റ് ര​ണ്ടു​പേ​രു​കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​ദ്യ​പാ​ന​ത്തി​നിടെയുണ്ടായ ത​ര്‍​ക്ക​മാ​കാം കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പ്ര​തി കു​മാ​ര്‍ ത​ന്‍റെ ബൈ​ക്ക് സം​ഭ​വ​സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച ശേ​ഷം ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Related News
<