മതിലിൽ വാഹനമിടിച്ച് കൗമാരക്കാരന് ദാരുണാന്ത്യം
Sunday, June 16, 2024 12:30 AM IST
മുംബൈ: മഹാരാഷ്ട്രയിൽ കെട്ടിടത്തിന്റെ മതിലിൽ സിമന്റ് മിക്സർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. താനെ ജില്ലയിലെ സാമ്രാട്ട് നഗറിൽ ശനിയാഴ്ച രാത്രി 8.30നാണ് അപകടം സംഭവിച്ചത്.
നസീർ ഷെയ്ഖ് (14) എന്ന ബാലനാണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം കോമ്പൗണ്ട് മതിൽ തകർത്ത് മറിയുകയായിരുന്നു. അപകടത്തിൽ ഏഴു പേർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ നസീർ ഷെയ്ഖിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.