കെ.സി. വേണുഗോപാലിനെതിരേ വ്യാജ പ്രചാരണം; കോൺഗ്രസ് പരാതി നൽകി
Saturday, June 15, 2024 7:45 AM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മദ്യപിക്കുന്നുവെന്ന തരത്തിലെ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്കി. ഹൈദരാബാദിലെ സൈബര്‍ ക്രൈം പോലീസിലാണ് പരാതി നല്‍കിയത്.
ഇത്തരം വ്യാജ പ്രചാരണങ്ങളെ തടയുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കെ.സി. വേണുഗോപാലിന്റെ പ്രതിച്ഛായയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ചിത്രം പ്രചരിപ്പിക്കുന്നവര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
താമരശേരിയിലെ റസ്റ്റോറന്റില്‍ ഇരുന്ന് കട്ടന്‍ചായ കുടിക്കുന്ന കെ.സി. വേണുഗോപാലിന്റെ ചിത്രം ഉപയോഗിച്ചാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയത്.