ഏഴ് മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
Friday, June 14, 2024 8:54 PM IST
വിതുര: ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. തിരുവനന്തപുരം വിതുരയിലാണ് സംഭവം. തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും ആന്ധ്രാപ്രദേശ് സ്വദേശികളാണ്.
ഇന്ന് രാവിലെയാണ് സംഭവം. ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ സിറ്റ് ഔട്ടിന് സമീപം കിടത്തിയ കുട്ടിയെ അറസ്റ്റിലായവർ എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അറസ്റ്റിലായവരെക്കുറിച്ച് വിതുര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.