ആര്‍എസ്എസ് നേതാവിന്റെ വിമര്‍ശനം തള്ളി പവന് ഖേര
Friday, June 14, 2024 3:50 PM IST
ഡല്‍ഹി: ആര്‍എസ്എസിന്റെ വിമര്‍ശനം തങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്നും ആര്‍എസ്എസ് നേതാവിന്റെ അഭിപ്രായം തളളുന്നതായും കോണ്‍ഗ്രസ് നേതാവ് പവന് ഖേര. ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ വിമര്‍ശനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യം രാമവിരുദ്ധരായി മാറിയെന്നും അതുകൊണ്ടാണ് അവര്‍ 234 സീറ്റില്‍ ഒതുങ്ങിപോയതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ആര്‍എസ്എസിനെ ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നെ എന്തിനാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസാരിക്കേണ്ട സമയത്ത് സംസാരിച്ചിരുന്നെങ്കില്‍ എല്ലാവരും അവരെ ഗൗരവമായി എടുക്കുമായിരുന്നുവെന്നും പവന് ഖേര അഭിപ്രായപ്പെട്ടു.
അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞതെന്നും ഇന്ദ്രേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. ജയ്പുരിലെ കനോട്ടയില് ഒരു പരിപാടിയില്‍ സംസാരിക്കവെ ആയിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രതികരണം.