പ്ര​ധാ​ന​മ​ന്ത്രി ചെ​യ്ത​ത് ത​ന്നെ​യാ​ണ് രാ​ഹു​ല്‍ ചെ​യ്യു​ന്ന​ത്: പ​വ​ന്‍ ഖേ​ര
പ്ര​ധാ​ന​മ​ന്ത്രി ചെ​യ്ത​ത് ത​ന്നെ​യാ​ണ് രാ​ഹു​ല്‍ ചെ​യ്യു​ന്ന​ത്: പ​വ​ന്‍ ഖേ​ര
Tuesday, June 18, 2024 6:42 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​ക്കും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കു​മെ​തി​രാ​യ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പ​രി​ഹാ​സ​ത്തി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​വ​ന്‍ ഖേ​ര രം​ഗ​ത്ത്. 2014-ല്‍ ​പ്ര​ധാ​ന​മ​ന്ത്രി ചെ​യ്ത അ​തേ​കാ​ര്യ​മാ​ണ് രാ​ഹു​ല്‍ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്ന​ത്തെ ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​രാ​ണ​സി മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യം പ​റ​യാ​തെ​യാ​ണ് അ​ദ്ദേ​ഹം വ​ഡോ​ദ​ര​യി​ല്‍ സ്ഥാ​നാ​ർ​ഥി​ത്വം മ​ത്സ​രി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ നാ​ണ​മി​ല്ലാ​ത്ത പ്ര​വ​ര്‍​ത്തി ചെ​യ്ത് മോ​ദി വ​ഡോ​ദ​ര​യി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച​യാ​ളാ​ണെ​ന്നും പ​വ​ന്‍ ഖേ​ര ആ​രോ​പി​ച്ചു.

കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക് നാ​ണ​മി​ല്ലെ​ന്നും കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍ മാ​റു​മ്പോ​ള്‍ മ​റ്റൊ​രാ​ള്‍ വ​രു​ന്ന രീ​തി​യാ​ണ് അ​വ​ര്‍​ക്കു​ള്ള​തെ​ന്നും രാ​ജീ​വ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു. രാ​ഹു​ല്‍ വ​യ​നാ​ട് ലോ​ക്‌​സ​ഭ സീ​റ്റ് ഒ​ഴി​യു​ക​യും പ്രി​യ​ങ്ക ഗാ​ന്ധി പ​ക​രം മ​ത്സ​രി​ക്കാ​നെ​ത്തു​മെ​ന്ന എ​ഐ​സി​സി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ജീ​വി​ന്‍റെ പ്ര​തി​ക​ര​ണം.
Related News
<