റഷ്യ-യുക്രെയ്ൻ യുദ്ധം; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു
Wednesday, June 12, 2024 12:24 AM IST
ന്യൂഡൽഹി: റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. റഷ്യൻ സൈന്യത്തിൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും നിലവിൽ സൈന്യത്തിലുള്ളവരെ മടങ്ങി വരാൻ റഷ്യ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയിൽ ജോലി ഏറ്റെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.