ഏഴ് സംസ്ഥാനങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ജൂലൈ 10ന്
Monday, June 10, 2024 2:53 PM IST
ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി ഒഴിവുവന്ന 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 10ന് നടക്കും. ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. ജൂലൈ 13നാണ് വോട്ടണ്ണല്‍.
ബിഹാറിലെ ഒരു സീറ്റിലും ബംഗാള്‍- നാല്, തമിഴ്നാട്- ഒന്ന്, മധ്യപ്രദേശ്- ഒന്ന്, ഉത്തരാഖണ്ഡ്-രണ്ട്, പഞ്ചാബ്-ഒന്ന്, ഹിമാചല്‍ പ്രദേശ്-മൂന്ന് എന്നിങ്ങനെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളുടെ എണ്ണം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 21 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂണ്‍ 24ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 26 ആണ്.