ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി
Friday, June 7, 2024 1:21 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സമരം ഒത്തുത്തീർപ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചർച്ചയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഡ്രൈവിംഗ് ടെസ്റ്റിനു അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ രംഗത്തെത്തിയിരുന്നു.
ജൂൺ10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.