കെ. കവിത തെളിവുകളുണ്ടായിരുന്ന ഒന്‍പത് ഫോണുകള്‍ നശിപ്പിച്ചുവെന്ന് ഇഡി
Monday, June 3, 2024 9:47 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ. കവിതയ്ക്കെതിരേ അനുബന്ധ കുറ്റപത്രവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). തെളിവുകളുണ്ടായിരുന്ന ഒന്‍പത് ഫോണുകള്‍ കവിത നശിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ ഇഡി ചൂണ്ടിക്കാട്ടി.
ആഡംബര ഹോട്ടലില്‍ പത്തുലക്ഷം രൂപ വാടകയുള്ള മുറി ബുക്ക് ചെയ്തിരുന്നുവെന്നും ഇഡി പറഞ്ഞു. 177 പേജുള്ള പുതിയ കുറ്റപത്രമാണ് ഇഡി തിങ്കളാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ചത്.
രണ്ട് ഐ ഫോണ്‍ 13 മിനി, രണ്ട് ഐ ഫോണ്‍ 13, രണ്ട് ഐ ഫോണ്‍ 13 പ്രോ, രണ്ട് ഐ ഫോണ്‍ 14 പ്രോ തുടങ്ങി ഒന്‍പത് ഫോണുകള്‍ കവിത ഹാജരാക്കിയതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഫോണുകളിലെ ഡേറ്റകളെല്ലാം നശിപ്പിച്ച നിലയിലായിരുന്നു.
എന്തെങ്കിലും ഡേറ്റകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് കവിത കൃത്യമായി ഉത്തരം പറഞ്ഞിട്ടില്ലെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നുണ്ട്.