വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
Monday, June 3, 2024 6:41 PM IST
ന്യൂഡൽഹി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയാൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം. നിയമലംഘനങ്ങൾ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന വ്ളോഗർമാർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
അനധികൃത അലങ്കാരങ്ങൾക്കെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചു. സഞ്ജു ടെക്കി വണ്ടിയിൽ രൂപമാറ്റം വരുത്തിയ കേസിലാണ് കോടതി ഉത്തരവ്. കേസിൽ സർക്കാർ ഈ മാസം ആറിന് കോടതിയിൽ റിപ്പോർട്ട് നൽകും.