കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി വി​ജി​ല​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ​തി​രേ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ സ​മ​ർ​പ്പി​ച്ച റി​വി​ഷ​ൻ‌ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി ഹൈ​ക്കോ​ട​തി. ഈ ​മാ​സം പ​തി​നെ​ട്ടി​ലേ​ക്കാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്.

റി​വി​ഷ​ന്‍ പെ​റ്റി​ഷ​നു​ക​ള്‍ ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്കാ​നാ​ണ് ജ​സ്റ്റീ​സ് കെ. ​ബാ​ബു അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. ഗി​രീ​ഷ് ബാ​ബു​വി​ന്‍റെ ഹ​ര്‍​ജി​ക്കൊ​പ്പം കു​ഴ​ല്‍​നാ​ട​ന്‍റെ ഹ​ര്‍​ജി​യും പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും തീ​രു​മാ​ന​ത്തി​ലും പാ​ളി​ച്ച​പ​റ്റി​യെ​ന്നും ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

മേ​യ് ആ​റി​നാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി കു​ഴ​ൽ​നാ​ട​ന്‍റെ ഹ​ർ‍​ജി ത​ള്ളി​യ​ത്. താ​ൻ ന​ൽ​കി​യ തെ​ളി​വു​ക​ൾ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തു​കൊ​ണ്ട് രാ​ഷ്ട്രീ​യ​പ്രേ​രി​ത​മെ​ന്നു പ​റ​ഞ്ഞ് പ​രാ​തി ത​ള്ളാ​നാ​വി​ല്ലെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന​യ്ക്കും കേ​സെ​ടു​ക്ക​ണം. ക്രി​മി​ന​ല്‍ ന​ട​പ​ടി​ക്ര​മ​മ​നു​സ​രി​ച്ച് പ​രാ​തി ല​ഭി​ച്ചാ​ല്‍ പ​രാ​തി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​യ​മം. അ​ല്ലെ​ങ്കി​ല്‍ വി​ചാ​ര​ണ കോ​ട​തി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം. ഇ​ത് ര​ണ്ടും തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ചെ​യ്തി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.