അഗ്നിപഥ് പദ്ധതിയിൽ ഇടപെടണം; രാഷ്ട്രപതിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
Saturday, June 1, 2024 10:34 PM IST
ന്യൂഡൽഹി: കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ സ്വഭാവത്തിലും പരിധിയിലും വിവേചനം ഉണ്ടെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി അഗ്നിപഥ് പദ്ധതിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി.
ഇന്ത്യയുടെ സായുധ സേനയുടെ പരമോന്നത കമാൻഡർ ആയതിനാൽ വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കുന്ന അഗ്നിവീരന്മാർക്ക് നീതി നൽകണമെന്ന അഭ്യർഥനയോടെയാണ് താൻ കത്തെഴുതുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.