അവയവക്കടത്ത് കേസ്; മുഖ്യകണ്ണി ഹൈദരബാദില്‍ പിടിയില്‍
Saturday, June 1, 2024 11:42 AM IST
കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് പിടിയിലായത്. സാബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരബാദിലെത്തി ഇയാളെ പിടികൂടിയത്.
ഇറാനിലെ റാക്കറ്റുമായി നേരിട്ട് ബന്ധപ്പമുള്ളയാളാണ് പിടിയിലായത്. ബംഗളൂരു, ഡല്‍ഹി നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആളുകളെയാണ് ഇവര്‍ പ്രധാനമായും അവയവക്കടത്തിനായി ഇറാനില്‍ എത്തിച്ചിരുന്നത്.
കേസില്‍ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്. കഴിഞ്ഞ മേയ് 19-നാണ് തൃശൂര്‍ സ്വദേശി സാബിത്ത് നാസര്‍ പിടിയിലായത്. പിന്നീട് ഇവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പാലാരിവട്ടം സ്വദേശി സജിത് പിടിയായി.
പിന്നീട് ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഹൈദരബാദ് സ്വദേശിയിലേക്ക് എത്തിയത്. കേസില്‍ കൊച്ചി സ്വദേശിയായ മധു എന്നയാളാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ നിലവില്‍ ഇറാനിലാണെന്നാണ് വിവരം.