കനത്ത മഴ: കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനം വൈകി; സമയത്തില്‍ മാറ്റം
Saturday, June 1, 2024 10:32 AM IST
കൊച്ചി: കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് ദുബായിയിൽ നിന്നു കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനം വൈകി. കനത്ത മഴയെത്തുടര്‍ന്ന് ദൂരക്കാഴ്ചയ്ക്ക് പ്രയാസം വന്നതോടെ ഇകെ532 എമിറേറ്റ് വിമാനം ബംഗളൂരുവിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ രാവിലെ 6.20ഓടെ വിമാനം കൊച്ചിയില്‍ തിരിച്ചിറക്കുകയായിരുന്നു.
വിമാനം വൈകിയതോടെ കൊച്ചിയില്‍ നിന്ന് ദുബായിയിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ സമയത്തില്‍ മാറ്റം വന്നു. പുലര്‍ച്ചെ 4.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം രാവിലെ 10ന് ശേഷം മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.