തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ നി​ന്നും തൊ​ട്ടി​ൽ​പ്പാ​ല​ത്തേ​ക്കു​പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​വ​ച്ച് യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ അ​ഭി​ന​ന്ദി​ച്ചു.

യു​വ​തി​യെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ച്ച് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബ​സി​നു​ള്ളി​ൽ സു​ഖ​പ്ര​സ​വ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യ കെ​എ​സ്ആ​ർ​ടി​സി തൊ​ട്ടി​ൽ​പാ​ലം യൂ​ണി​റ്റി​ലെ ഡ്രൈ​വ​ർ എ.​വി.​ഷി​ജി​ത്ത്, ക​ണ്ട​ക്ട​ർ ടി.​പി. അ​ജ​യ​ൻ എ​ന്നി​വ​രെ​യാ​ണ് ഗ​താ​ഗ​ത മ​ന്ത്രി ഫോ​ണി​ൽ നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ച​ത്.

ഏ​റ്റ​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വും മാ​തൃ​കാ​പ​ര​വു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ​യും ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ​യും അ​ഭി​ന​ന്ദ​ന പ​ത്ര​വും കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ത്‌​സേ​വ​നാ രേ​ഖ​യും ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.