മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സഹോദരന് അന്തരിച്ചു
Monday, May 27, 2024 10:00 PM IST
കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഇളയ സഹോദരൻ കെ. ദാമോദര മാരാർ (102) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ക്രൈംബ്രാഞ്ച് സിഐയായി വിരമിച്ച കെ. ദാമോദരമാരാർ കോഴിക്കോട് വെള്ളിമാടുകുന്നിലെ വീട്ടില് വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ പരേതയായ തങ്കം. ഉഷ ശ്രീനിവാസൻ, പരേതനായ വിശ്വനാഥൻ, പ്രേംനാഥ് എന്നിവർ മക്കളാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് വെസ്റ്റിൽ ശ്മശാനത്തിൽ .