ചാ​ല​ക്കു​ടി: കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ചാ​ല​ക്കു​ടി പാ​ല​സ് റോ​ഡി​ൽ പ​ടി​ക്ക​ല സാ​ജ​ന്‍റെ​യും ഫ്ളോ​റ​യു​ടെ​യും മ​ക​ൾ ഡോ​ണ​യു​ടെ സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 11ന് ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലാ​ണു സം​സ്കാ​രം.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് വീ​ടി​ന​ക​ത്ത് ഡോ​ണ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭ​ർ​ത്താ​വ് കു​ണ്ടു​കു​ഴി​പ്പാ​ടം സ്വ​ദേ​ശി ക​ണ്ണ​ന്പു​ഴ ലാ​ലി​നെ കാ​ണാ​താ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വ് ലാ​ൽ സം​ഭ​വ​ദി​വ​സം ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്നെ​ന്നും ഡ​ൽ​ഹി​യി​ൽ എ​ത്തി​യെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ ലാ​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ഡോ​ണ​യു​ടെ സ​ഹോ​ദ​ര​ൻ: ഡെ​ൽ​ജോ.