മധുരയിൽ ഒൻപത് വയസുകാരനെ 13കാരൻ കുത്തിക്കൊന്നു
Saturday, May 25, 2024 4:56 PM IST
ചെന്നൈ: മധുരയിൽ ഒൻപത് വയസുകാരനെ 13കാരൻ കുത്തിക്കൊന്നു. സ്വകാര്യ ഉറുദു പഠനകേന്ദ്രത്തിലാണ് സംഭവം. വാക്കുതർക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ചു. ബിഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനത്തിലാണ് സംഭവം.
ബിഹാർ സ്വദേശികളായ 13 വിദ്യാർഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഒൻപതു വയസുകാരനായ ഷാനവാസും 13കാരനും തമ്മിൽ വലിയ രീതിയിൽ വഴക്കുണ്ടായി. വഴക്കിനിടെ അടുക്കളയിലെ കത്തി ഉപയോഗിച്ച് ഷാനവാസിനെ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷാനവാസ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 13കാരൻ ആരും കാണാതിരിക്കാൻ ഷാനവാസിന്റെ മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിച്ചു.
കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്റ് പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലിസില്‍ പരാതി നല്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.