മേയറുമായുള്ള തർക്കം; യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ്
Wednesday, May 22, 2024 6:43 PM IST
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്. യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പോലീസ്. യദുവിനെ അറസ്റ്റ് ചെയ്യാന്‍ തക്ക ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ലെന്നും പോലീസ് അറിയിച്ചു.
മലയൻകീഴ് പോലീസ് കള്ളക്കേസ് എടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യദു നൽകിയ മൂൻകൂർ ജാമ്യാപേക്ഷയിലാണ് പോലീസിന്റെ വിശദീകരണം.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് മേയറുടെ രഹസ്യമൊഴി ചൊവ്വാഴ്ച ജുഡീഷല്‍ മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയറുടെ പരാതി.