നഗരം മോടിയാക്കാൻ സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി; കേസെടുത്ത് എക്സൈസ്
Tuesday, May 21, 2024 12:51 PM IST
മണ്ണാക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് നഗര സൗന്ദര്യവത്കരണത്തിനായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ടൗണിലെ റോഡരികില്‍ സ്ഥാപിച്ച ചെടിച്ചട്ടിയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
25 സെന്റിമീറ്ററോളം നീളം വരുന്ന കഞ്ചാവ് ചെടിയാണ് കണ്ടെത്തിയിരിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥരെത്തി ചെടി നീക്കം ചെയ്തു. സംഭവത്തില്‍ എക്സൈസ് കേസെടുത്തു.