രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
Friday, May 17, 2024 10:48 PM IST
ലഖ്നോ: രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ലെന്ന് സോണിയാ ഗാന്ധി. തന്റെ മകനെ ജനങ്ങള്‍ക്ക് നല്‍കുകയാണെന്ന് സോണിയ പറഞ്ഞു.
20 വര്‍ഷക്കാലം തുടര്‍ച്ചയായി തന്നെ പാര്‍ലമെന്റിലേക്ക് അയച്ച വോട്ടര്‍മാര്‍ക്ക് നന്ദി. തന്റെ മകനെ നിങ്ങളുടേതായി പരിഗണിക്കണം എന്ന് അവർ ആവശ്യപ്പെട്ടു.
ഇന്ദിരാഗാന്ധിയുടെ ഹൃദയത്തില്‍ റായ്ബറേലിക്ക് പ്രത്യേക സ്ഥാനമുണ്ട്. അവര്‍ ഇവിടവുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിന്റെ വേര് ഈ മണ്ണില്‍ ആഴ്ന്നുകിടക്കുകയാണ്. ഈ ബന്ധം ഗംഗാ മാതാവിനെ പോലെ ശുദ്ധമാണെന്ന് സോണിയ പറഞ്ഞു.
ഇന്ദിരാ ജിയും റായ്ബറേലിയിലെ ജനങ്ങളും പകര്‍ന്നു തന്ന അതേ പാഠമാണ് ഞാന്‍ രാഹുലിനും പ്രിയങ്കയ്ക്കും നല്‍കുന്നത്. എല്ലാവരെയും ബഹുമാനിക്കുക. പാവങ്ങളെ സംരക്ഷിക്കുക. നീതിക്കായി പോരാടുക.
നിങ്ങളുടെ സ്നേഹം എന്നെ ഒരിക്കലും ഏകാകിയാക്കില്ല. നിങ്ങള്‍ മാത്രമാണ് എനിക്ക് എന്റേതായി അവകാശപ്പെടാനുള്ളതെന്ന് അവർ പറഞ്ഞു.