റാ​ഞ്ചി: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ആ​ലം​ഗീ​ർ ആ​ല​ത്തെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തു.

റാ​ഞ്ചി​യി​ലെ ഇ​ഡി സ്ഥാ​ന​ത്ത് ന​ട​ന്ന ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ന്ത്രി​യു​ടെ പേ​ഴ്‌​സ​ണ​ൽ സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് ലാ​ലി​ന്‍റെ സ​ഹാ​യി​യാ​യ ജ​ഹാം​ഗീ​ർ ആ​ല​ത്തി​ന്‍റെ വ​സ​തി​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 37 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യാ​യ സ​ഞ്ജീ​വ് ലാ​ലി​നെ ഇ​ഡി ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ സ​ഹാ​യി​യാ​യ ജ​ഹാം​ഗീ​ർ ആ​ല​വും അ​റ​സ്റ്റി​ലാ​യി​രു​ന്നു. പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​റ​സ്റ്റി​ലാ​യ ജാ​ർ​ഖ​ണ്ഡ് ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് മു​ൻ ചീ​ഫ് എ​ഞ്ചി​നീ​യ​ർ വീ​രേ​ന്ദ്ര കെ. ​റാ​മി​നെ​തി​രെ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. വ​കു​പ്പി​ലെ ചി​ല പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഇ​ത്.

ജ​ഹാം​ഗീ​ർ ആ​ല​ത്തി​ന്‍റെ വ​സ​തി​യി​ൽ നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത സ്വ​ർ​ണ​വും ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഗാ​ഡി​ഖാ​ന ചൗ​ക്കി​ലെ മ​റ്റൊ​രു ഫ്‌​ളാ​റ്റി​ൽ നി​ന്ന് മൂ​ന്ന് കോ​ടി രൂ​പ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു.