ഉപാധികളോടെ ജാമ്യം ; എച്ച്.ഡി.രേവണ്ണ ജയിൽ മോചിതനായി
Tuesday, May 14, 2024 6:37 PM IST
ബംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ ജയിലിൽ ആയിരുന്ന ജെഡിഎസ് എംഎൽഎ എച്ച്.ഡി.രേവണ്ണ ജയിൽ മോചിതനായി.
കോടതി ഇന്നലെ രേവണ്ണയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. രേവണ്ണയുടെ മകൻ പ്രജ്വൽ രേവണ്ണക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മകനാണ് അമ്മയെ എച്ച്.ഡി.രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന പരാതി നൽകിയത്.
എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ വെളിപ്പെടുത്തി. ഇതോടെ രേവണ്ണയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.