മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡ് സ്ഥാ​നം ഒ​ഴി​യു​ന്ന​തി​നാ​ൽ പു​തി​യ കോ​ച്ചി​നാ​യി ബി​സി​സി​ഐ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ടു​ത്ത മാ​സം അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പോ​ടെ രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

മേ​യ് 27വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്ന് ബി​സി​സി​ഐ വാ​ർ​ത്താ​കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ നി​ന്ന് അ​ഭി​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കും. 2027 ഡി​സം​ബ​ർ 31 വ​രെ​യാ​യി​രി​ക്കും പു​തി​യ കോ​ച്ചി​ന്‍റെ കാ​ലാ​വ​ധി.

60 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. കു​റ​ഞ്ഞ​ത് 30 ടെ​സ്റ്റു​ക​ളോ 50 ഏ​ക​ദി​ന​ങ്ങ​ളോ ക​ളി​ച്ചി​രി​ക്ക​ണം. ര​ണ്ട് വ​ർ​ഷ​മെ​ങ്കി​ലും പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ മാ​ത്ര​മെ അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യെ​ന്നും ബി​സി​സി​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.