നെയ്മർ ഇല്ല; കോപ്പ അമേരിക്ക ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ
Saturday, May 11, 2024 8:37 PM IST
റിയോ ഡി ജെനീറോ: സൂപ്പർ താരം നെയ്മറെ ഒഴിവാക്കി കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ടീമിനെ ബ്രസീൽ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള കാസിമിറോ, സ്ട്രൈക്കർ റിച്ചാർലിസൺ തുടങ്ങിയവർക്കും ടീമിലിടം ലഭിച്ചില്ല.
വിനീഷ്യസ് ജൂനിയറിനൊപ്പം ബ്രസീലിന്റെ പുത്തൻ താരോദയമായ സ്ട്രൈക്കർ എൻഡ്രികും ടീമിലിടം നേടി. റോഡ്രിഗോ, റാഫീഞ്ഞ, അലിസണ്, എഡേഴ്സണ്, മാർക്കീനോസ് തുടങ്ങിയ പ്രമുഖരും ടീമിൽ സ്ഥാനം നേടി.
പരിക്ക് മൂലം ഫിറ്റ്നസ് തെളിയിക്കാൻ കഴിയാതെ പോയതാണ് നെയ്മർക്ക് തിരിച്ചടിയായതെന്നാണ് വിവരം. ക്ടോബറില്‍ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോർട്ടുകള്‍ നേരത്തെ വന്നിരുന്നു.
ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക ടൂർണമെന്റ്. നിലവിലെ റണ്ണർ അപ്പുകളാണ് ബ്രസീല്‍. പരാഗ്വ, കൊളംബിയ, കോസ്റ്ററിക്ക ടീമുകളാണ് ബ്രസീലിന്റെ ഗ്രൂപ്പിലുള്ളത്. ജൂണ്‍ 25ന് കോസ്റ്ററിക്കയുമായാണ് മഞ്ഞപ്പടയുടെ ആദ്യ മത്സരം.