അ​ബു​ദാ​ബി: ബി​ല്ല​ട​യ്ക്കാ​ൻ പ​ണ​മി​ല്ലാ​തി​രു​ന​തി​നാ​ൽ 14 ദി​വ​സം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. തൃ​ശൂ​ർ പു​ന്ന​യ‌ൂ​ർ​ക്കു​ളം സ്വ​ദേ​ശി സു​രേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. ദു​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് മൃ​ത​ദേ​ഹം നി​ല​വി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ചി​കി​ത്സാ ചെ​ല​വാ​യ നാ​ല​ര ല​ക്ഷം ദി​ർ​ഹം ആ​ശു​പ​ത്രി​യി​ൽ അ​ട​യ്ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​തി​രു​ന്ന​ത്. തു​ട​ർ​ന്ന് പ്ര​വാ​സി മ​ല​യാ​ളി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ലാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കി​യ​ത്.

ഏ​പ്രി​ൽ അ​ഞ്ചി​ന് പ​നി ബാ​ധി​ച്ച് ദു​ബൈ​യി​ലെ സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ സു​രേ​ഷി​ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല വ​ഷ​ള​മാ​യ​തോ​ടെ ഇ​യാ​ളെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി. പി​ന്നാ​ലെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.