സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെ പുറത്താക്കാൻ യുഡിഎഫിന് സിപിഎമ്മിന്റെ പിന്തുണ
Friday, May 3, 2024 9:45 PM IST
ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ. സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെയാണ് സിപിഎം - യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്.
സിപിഎം അംഗമായി വിജയിച്ച ആര്.രാജേന്ദ്രകുമാര്‍ പിന്നീട് സിപിഐയില്‍ ചേരുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു. നാല് യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം മൂന്ന് സിപി എം അംഗങ്ങളും അവിശ്വാസ നോട്ടീസില്‍ ഒപ്പിട്ടു.
13 അംഗ ഭരണ സമിതിയില്‍ സിപിഎമ്മിന് ഒമ്പത് അംഗങ്ങളും യുഡിഎഫിന് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. സിപിഎം നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജേന്ദ്ര കുമാര്‍ അടക്കം ആറ് പേര് സിപിഐയിൽ ചേർന്നത്.
ഇതാണ് യുഡിഎഫുമായി കൈകോര്‍ത്ത് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.