മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു
Friday, May 3, 2024 7:29 AM IST
മുംബൈ: മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമ്മയും കുഞ്ഞും മരിച്ചു. മുംബൈയിലെ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിയിലുള്ള സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ തിങ്കളാഴ്ചയാണ് സംഭവം.
ഭിന്നശേഷിക്കാരനായ ഖുസ്രുദ്ധീന്‍ അന്‍സാരിയുടെ ഭാര്യ സാഹിദ്ധീനും (26) കുഞ്ഞുമാണ് മരിച്ചത്. ശസ്ത്രക്രിയക്കിടെ ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയിരുന്നു.
എങ്കിലും മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ല. തുടര്‍ന്ന് മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്താലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.