വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
Monday, April 29, 2024 4:45 AM IST
ചെന്നൈ: തമിഴ്നാട്ടിൽ വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങി മരിച്ചു. തിരുനെൽവേലി സ്വദേശികളായ വെങ്കിടേഷും സുമിത്രയും ആണ് മരിച്ചത്.
തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിനടുത്ത് തിരുനെൽവേലി ഹൈവേയ്ക്ക് സമീപമാണ് സംഭവം. പാളയങ്കോട്ടയിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു ഇവർ.
കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.