ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു
Sunday, April 28, 2024 7:50 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെ ഒൻപത് വിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. സ്കോർ:- ഗുജറാത്ത് 200-3 (20), ബംഗളൂരു 206-1 (16).
വിൽ ജാക്സിന്റെ സെഞ്ചുറിയും വിരാട് കോഹ്ലിയുടെ തകർപ്പൻ പ്രകടനമാണ് ബംഗളൂരുവിനെ അനായാസ വിജയത്തിലെത്തിച്ചത്. വിൽ ജാക്സ് 41 പന്തിൽ പത്ത് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 100 റണ്‍സെടുത്തു. കോഹ്ലി 44 പന്തിൽ 70 റണ്‍സുമായി പുറത്താകാതെ നിന്നു. ഫാഫ് ഡു പ്ലെസിസിന്റെ (24) വിക്കറ്റ് മാത്രമാണ് ബംഗളൂരുവിന് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ സായി സുദർശന്റെയും (49 പന്തിൽ 84) ഷാറുഖ് ഖാന്റെയും (30 പന്തിൽ 58) പ്രകടനമാണ് മികച്ച നിലയിലെത്തിച്ചത്. ഡേവിഡ് മില്ലർ 26 റണ്‍സും നേടി. വൃദ്ധിമാൻ സാഹയും (5) ശുഭ്മാൻ ഗില്ലും (16) നിരാശപ്പെടുത്തി.
ബംഗളൂരുവിന്റെ മൂന്നാമത്തെ ജയമായിരുന്നു ഇത്. പത്ത് മത്സരങ്ങളിൽ ആറ് പോയിന്റ് മാത്രമുള്ള ബംഗളൂരു പട്ടികയിൽ അവസാന സ്ഥാനത്താണ്.