ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ: ശശി തരൂർ
Saturday, April 27, 2024 1:11 AM IST
തിരുവനന്തപുരം: വോട്ട് ചെയ്യാന്‍ മൂന്നും നാലും മണിക്കൂറുകൾ കാത്ത് നില്‍ക്കേണ്ട സാഹചര്യം അന്വേഷിക്കാന്‍ ഇലക്ഷന് കമ്മീഷനോട് ആവശ്യപ്പെട്ടതായി ശശി തരൂർ. ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് തന്നെ ലഭിക്കുമെന്നും തരൂർ പറഞ്ഞു.
പോളിംഗ് ശതമാനത്തില്‍ സംതൃപ്തിയുണ്ട്. നല്ല ആത്മവിശ്വാസമുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും അദ്ദഹം വ്യക്തമാക്കി.
വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ എന്തോ അസാധാരണ പ്രശ്നം സംഭവിച്ചതു മൂലമാണന്നും തരൂർ പറഞ്ഞു.